കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 18,853 പേർക്ക് കൂടി കൊവിഡ് ; 153 മരണം - കേരളാ കൊവിഡ്

covid  kerala covid today  kerala covid updates  covid kerala  covid today  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 18,853 പേർക്ക് കൂടി കൊവിഡ് ; 153 മരണം

By

Published : Jun 3, 2021, 6:00 PM IST

Updated : Jun 3, 2021, 7:02 PM IST

17:43 June 03

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആയി

കൊവിഡ് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 18,853 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി.

17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. 

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 2448, കൊല്ലം- 2272, പാലക്കാട്- 2201, തിരുവനന്തപുരം- 2150, എറണാകുളം- 2041, തൃശൂര്‍- 1766, ആലപ്പുഴ- 1337, കോഴിക്കോട്- 1198, കണ്ണൂര്‍- 856, കോട്ടയം- 707, പത്തനംതിട്ട- 585, കാസര്‍കോട്- 560, ഇടുക്കി- 498, വയനാട്- 234 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 2390, കൊല്ലം- 2260, പാലക്കാട്- 1393, തിരുവനന്തപുരം- 2022, എറണാകുളം- 1979, തൃശൂര്‍- 1747, ആലപ്പുഴ- 1318, കോഴിക്കോട്- 1175, കണ്ണൂര്‍- 757, കോട്ടയം- 669, പത്തനംതിട്ട- 568, കാസര്‍കോട്- 547, ഇടുക്കി- 483, വയനാട്- 213 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 19, എറണാകുളം- 12, കൊല്ലം- 10, തൃശൂര്‍- 7, തിരുവനന്തപുരം, വയനാട് 6 വീതം, പത്തംനംതിട്ട, കാസര്‍ഗോഡ് 5 വീതം, കോട്ടയം, പാലക്കാട് 3 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 2621, കൊല്ലം- 1413, പത്തനംതിട്ട- 825, ആലപ്പുഴ- 2194, കോട്ടയം- 709, ഇടുക്കി- 735, എറണാകുളം- 4973, തൃശൂര്‍- 1634, പാലക്കാട്- 2758, മലപ്പുറം- 4143, കോഴിക്കോട്- 1878, വയനാട്- 487, കണ്ണൂര്‍- 1654, കാസര്‍കോട്- 545 എന്നിങ്ങനെയാണ് രോഗമുക്തി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 36,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 3, 2021, 7:02 PM IST

ABOUT THE AUTHOR

...view details