കേരളം

kerala

ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 595 പേര്‍ക്ക് - കേരള കൊവിഡ്

ഇന്ന് കൊവിഡ്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇനി ചികിത്സയിലുള്ളത് 5,812 പേര്‍

Kerala covid updates  India covid  Covid Vaccination  കേരള കൊവിഡ്  കൊവിഡ്‌ മരണം
കൊവിഡ്‌ കണക്കില്‍ ആശ്വാസം; കേരളത്തില്‍ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 595 പേര്‍ക്ക്

By

Published : Mar 20, 2022, 6:21 PM IST

തിരുവനന്തപുരം : സംസ്ഥാനത്തിന് ആശ്വാസമായി കൊവിഡ്‌ കണക്ക്. ഇന്ന് 595 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ്‌ സ്ഥിരീകരിച്ചത്.

രോഗബാധിതർ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍കോട് അഞ്ച്‌ എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 5812 കൊവിഡ് കേസുകളില്‍ 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ്‌ മരണം

24 മണിക്കൂറിനിടെ കൊവിഡ്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മുന്‍ ദിവസങ്ങളില്‍ ജീവഹാനി സംഭവിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത നാല്‌ മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,339 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാരുമില്ല. 568 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 908 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 116, കൊല്ലം 30, പത്തനംതിട്ട 63, ആലപ്പുഴ 14, കോട്ടയം 206, ഇടുക്കി 84, എറണാകുളം 192, തൃശൂര്‍ 53, പാലക്കാട് 20, മലപ്പുറം 23, കോഴിക്കോട് 52, വയനാട് 35, കണ്ണൂര്‍ 14, കാസര്‍കോട് ആറ്‌ എന്നിങ്ങനെയാണ് രോഗമുക്തരുടെ കണക്ക്. ഇതോടെ 5,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,53,172 പേര്‍ ഇതുവരെ രോഗമുക്തരായി

ABOUT THE AUTHOR

...view details