കേരളം

kerala

ETV Bharat / state

സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ - covid 19

ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാഴ്‌സലായി ലഭിക്കും.

സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍  സമ്പൂര്‍ണ ലോക്ക് ഡൗണ്‍  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍  Complete lockdown  cm pinarayi vijayan  complete lockdown in kerala
സംസ്ഥാനം രണ്ട് ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍

By

Published : Jun 26, 2021, 8:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്‌ ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്ന് പ്രവർത്തിക്കാം. കടകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഹോട്ടലുകളിൽ ഹോം ഡെലിവറിയാകാം. ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാഴ്‌സലായി നൽകാനും അനുമതി ഉണ്ട്. നഗരങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. നഗരാതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബാരിക്കേട് വെച്ച് അടയ്ക്കും. കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. അതേസമയം ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന്(ജൂണ്‍ 26) യോഗം ചേരും. കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് സൂചന.

Also Read: രാജ്യത്ത് 48 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

ABOUT THE AUTHOR

...view details