കേരളം

kerala

ETV Bharat / state

സൗജന്യ വാക്സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി - covid india

ഉചിതമായ നടപടി കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നതായി പിണറായി വിജയൻ.

supply free covid vaccines  സൗജന്യ വാക്സിൻ  kerala cm pinarayi vijayan  pinarayi vijayan hails modi  മുഖ്യമന്ത്രി പിണറായി വിജയൻ  covid vaccination  covid india  kerala vaccination
സൗജന്യ വാക്സിൻ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

By

Published : Jun 7, 2021, 10:00 PM IST

തിരുവനന്തപുരം : സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമാക്കിയ കേന്ദ്ര സർക്കാര്‍ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ച് വരുന്ന ആവശ്യമാണ്. ഉചിതമായ നടപടി കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നതായും പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Also Read:എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ; നയം തിരുത്തി കേന്ദ്രം

കൊവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ പുതിയ നയം വലിയ തോതിൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എല്ലാവർക്കും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിക്കുകയായിരുന്നു.

ഈ മാസം 21 മുതൽ പുതിയ സംവിധാനം നിലവിൽ വരും. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്‌ക്ക് വാക്സിൻ വാങ്ങണമെന്ന കേന്ദ്ര നയം നേരത്തേ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ABOUT THE AUTHOR

...view details