തിരുവനന്തപുരം:പുതിയ തുടക്കങ്ങള്‍ക്ക് നേരെ ചിലർ എക്കാലവും മുഖം തിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയമായി അപഗ്രഥിച്ച് എതിർപ്പുകളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതാണ് സർക്കാരിന്‍റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിന്‍റെ പേര് പരമാർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
പദ്ധതികളുടെ ഗുണഫലം എതിർക്കുന്നവർക്കും ലഭിക്കുന്നു. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു പൊതുബോധം. അങ്ങനെ ശാപത്തോടെ പറഞ്ഞവർക്ക് കാര്യങ്ങൾ നടക്കുമെന്ന് കണ്ടപ്പോൾ നിരാശയ്ക്കു പകരം പ്രതീക്ഷയുണ്ടായി.
വികസനത്തിന് പോസിറ്റീവ് സമീപനം ഉണ്ടാകണം. ദശാബ്‌ദങ്ങളായി കെ.എ.എസ് നടക്കില്ലെന്ന് കരുതിയവർ ഉണ്ടായിരുന്നു. ജനം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ നടക്കണമെന്നാണ്. അതിന് രൂപം കൊടുക്കാൻ കഴിഞ്ഞതിലാണ് സർക്കാരിന് ചാരിതാർത്ഥ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ ക്രിമിനലുകളെ പൂട്ടാൻ പൊലീസ്: വിദ്വേഷം പ്രചരിപ്പിച്ചാൽ അഡ്‌മിനെയും അകത്താക്കും