തിരുവനന്തപുരം: കിഫ്ബിയിൽ ആളെ നിയമിക്കുന്നത് ധൂർത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായ ആളുകൾക്ക് മതിയായ ശമ്പളം നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ചിലരുടെ പ്രത്യേക ഉദ്ദേശ്യം വച്ചാണ് ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി
പ്രതിദിനം 10,000 രൂപ ശമ്പളത്തിൽ കിഫ്ബിയിൽ ആളെ നിയമിക്കുന്നത് ധൂർത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം
പ്രതിപക്ഷത്തിനെ വിമർശിച്ച് മുഖ്യമന്ത്രി
കേരളത്തിന്‍റെ പൊതുവായ വികസനത്തെയാണ് കിഫ്ബി സഹായിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ച നേട്ടങ്ങൾക്ക് സഹായകമായത് കിഫ്ബിയാണ്. ചിലരുടെ പ്രത്യേക മാനസികാവസ്ഥയിൽ ഈ ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നത് നാടിനെ തുരങ്കം വയ്ക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.