തിരുവനന്തപുരം:പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന കർഷക സമരത്തിൽ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കും. കേന്ദ്ര കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണർക്കുള്ള മറുപടിയും സമരത്തിൽ വച്ച് നൽകിയേക്കും.
പാളയത്തെ കർഷക സമരത്തിൽ മുഖ്യമന്ത്രി പങ്കുചേരും - kerala cm pinarayi vijayan at palayam protest news
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പാളയം രക്തസാക്ഷി മണ്ഡപത്തിലെ കർഷക സമരത്തിൽ പങ്കെടുക്കും.
പാളയത്തെ കർഷക സമരത്തിൽ മുഖ്യമന്ത്രി പങ്കുചേരും
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തും. യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുൻപിലാണ് പ്രതിഷേധം നടത്തുന്നത്.