തിരുവനന്തപുരം:കേരള ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടിയുമായി അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ഗണേഷിന് അക്കാദമി ഓഫിസ് സന്ദര്‍ശിക്കാമെന്നും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗണേഷ് നടത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു. ഗണേഷിനെതിരെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രഞ്ജിത്തിന്‍റെ മറുപടി.
ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫിസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്നലെ നിയമസഭ പുസ്‌തക മേളയിലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുന്‍ സിനിമ മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമര്‍ശിച്ചത്.