കേരളം

kerala

നിയമസഭ സമ്മേളനം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് അംഗീകാരം

By ETV Bharat Kerala Team

Published : Jan 18, 2024, 9:05 AM IST

Policy Announcement Speech : ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. സർക്കാർ - ഗവർണർ പോര് നിലനിൽക്കുന്നതിനാൽ കരുതലോടെയായിരിക്കും നയപ്രഖ്യാപനത്തിന്‍റെ കരട് പരിശോധന.

Governors Policy Announcement  നയപ്രഖ്യാപന പ്രസംഗം  Kerala Governor Vs Govt  നിയമസഭാ സമ്മേളനം
Kerala Cabinet to Approve Draft of Policy Announcement Speech of Governor

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് വരുന്ന 25ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയേക്കും. ഇന്നലെയാണ് മന്ത്രിസഭാ യോഗം ചേരേണ്ടിയിരുന്നത്. എന്നാല്‍ എൽഡിഎഫ് യോഗം കഴിഞ്ഞയുടൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി കൊച്ചിക്കു പോയ സാഹചര്യത്തിലാണ് ഇന്നത്തേക്ക് മാറ്റിയത് (Kerala Cabinet to Approve Draft of Policy Announcement Speech).

സർക്കാരുമായി ഗവർണർ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ വളരെ കരുതലോടെയാകും നയപ്രഖ്യാപനത്തിന്‍റെ കരട് മന്ത്രിസഭ പരിശോധിക്കുക. ചട്ടം അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ വായിക്കണം. ഗവർണർ എന്ത് നിലപാട് സ്വീകരിച്ചാലും സർക്കാർ തയാറാക്കിയ പ്രസംഗം നിയമസഭ രേഖകളിൽ ഉണ്ടാകും.

Also Read:'ഗവര്‍ണര്‍ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നില്ല' ; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരളം

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമർശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായേക്കും. അതേസമയം സംസ്ഥാന മന്ത്രിസഭ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ ഗവർണർ തിരുത്തല്‍ ആവശ്യപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

ABOUT THE AUTHOR

...view details