കേരളം

kerala

ETV Bharat / state

മന്ത്രിസഭായോഗം ഇന്ന് ; നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് അംഗീകരിക്കും, വെള്ളക്കരം വര്‍ധിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകും - സര്‍ക്കാര്‍

സംസ്ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം

cabinet meeting  kerala cabinet  kerala  draft of the policy announcement speech  cabinet  water prize  മന്ത്രിസഭ യോഗം  വെള്ളക്കരം  നയപ്രഖ്യാപന പ്രസംഗം  സര്‍ക്കാര്‍  ക്യാബിനറ്റ് മീറ്റിങ്
cabinet meeting

By

Published : Jan 19, 2023, 9:45 AM IST

തിരുവനന്തപുരം :ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. വരുന്ന 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാസമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതിൽ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ട്.

എന്നാല്‍ ഈ സാഹചര്യത്തില്‍ ഗവർണർ കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ വായിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടാതെ മറ്റ് നിർണായക വിഷയങ്ങളും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും പരിഗണനയ്ക്ക് വരും.

Also Read:വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനദ്രോഹപരം : വി മുരളീധരന്‍

ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് നീക്കം. ഈ മാസം 13ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നൽകിയത്. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെയാണ് ഇടതുമുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കൂടാതെ അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്. ബിൽ മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക്‌ വരാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details