തിരുവനന്തപുരം:സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം. സര്‍ക്കാര്‍ പരസ്യം നല്‍കും മുന്‍പ് അതിന്‍റെ ഉള്ളടക്കം വിദഗ്‌ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി; മന്ത്രിസഭായോഗത്തില്‍ തീരുമാനം
സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്
ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതായിരിക്കും കമ്മിറ്റി. മാധ്യമ രംഗത്ത് 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതുമായ വ്യക്തികള്‍ക്കോ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്കോ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തിക്കോ കമ്മിറ്റിയുടെ അധ്യക്ഷനാകാം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, ഐആന്‍ഡ് പി ആര്‍ഡി ഡയറക്‌ടര്‍, ഐ ആന്‍ഡ് പിആര്‍ഡി റിട്ടയേര്‍ഡ് ഡയറക്‌ടര്‍ അല്ലെങ്കില്‍ അഡീഷണല്‍ ഡയറക്‌ടര്‍, 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കമ്മിറ്റിയില്‍ അംഗങ്ങളാകാം. അംഗങ്ങളുടെ പ്രായം 45നും 70 വയസിനും ഇടയിലായിരിക്കണം. ഒരംഗം വനിതയാവുന്നത് അഭികാമ്യമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.