തിരുവനന്തപുരം: ശബരിമല വികസനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ശബരിമല മാസ്‌റ്റര്‍ പ്ലാനിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കായി 30 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ശബരിമലയില്‍ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഹില്‍ടോപ്പ് വരെയുള്ള സുരക്ഷ പാലത്തിന്‍റെ നിര്‍മാണത്തിന് 2 കോടി രൂപയും അനുവദിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, എരുമേലിക്ക് 10 കോടി
ശബരിമല മാസ്‌റ്റര്‍ പ്ലാനിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കായി 30 കോടി രൂപയും എരുമേലി മാസ്‌റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനായി 10 കോടി രൂപ അധികമായും സര്‍ക്കാര്‍ അനുവദിച്ചു
ശബരിമല മാസ്‌റ്റര്‍ പ്ലാനിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കായി 30 കോടി രൂപ
കൂടാതെ, നിലയ്‌ക്കല്‍ കോര്‍ ഏരിയ വിസനത്തിനായി 2.50 കോടി രൂപയും പമ്പ മുതല്‍ സന്നിധാനം വരെ ഔഷധ കുടിവെള്ള വിതരണ സംവിധാനം ഒരുക്കുന്നതിന് 2 കോടി രൂപയും സര്‍ക്കാര്‍ നീക്കിവച്ചു. എരുമേലി മാസ്‌റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനായി 10 കോടി രൂപ അധികമായി അനുവദിച്ചു.
Last Updated : Feb 3, 2023, 1:00 PM IST