തിരുവനന്തപുരം:തീരദേശ വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി ക്രൂയിസ് പദ്ധതിക്ക് 5 കോടി രൂപ അനുവദിച്ചു. കടല്‍ യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോവ, മംഗലാപുരം, ബേപ്പൂര്‍, കൊച്ചി, കൊല്ലം, കോവളം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ക്രൂയിസ് പദ്ധതി നടപ്പാക്കുക. കടലും കായലും കരയും കാടും ചേരുന്ന ടൂറിസം പദ്ധതികള്‍ കൊണ്ടുവരും
തീരസംരക്ഷണത്തിന് 100 കോടി 2022-23 ബജറ്റില്‍ അനുവദിച്ചു. തീരദേശ ഷിപ്പിങ് വികസനത്തിന് പ്രത്യേക പദ്ധതി. തുറമുഖങ്ങളില്‍ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് 41.5 കോടി വകയിരുത്തി. അഴീക്കൽ, കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങളുടെ നവീകരണത്തിന് 41.5 കോടി വകയിരുത്തി.