തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്. കർഷകരുടെയും സാധരണക്കാരുടെയും ആശ്രയ കേന്ദ്രമായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന് മേലുള്ള റിസർവ് ബാങ്ക് നിയന്ത്രണം ബാങ്കിനെ കരുത്തുറ്റതാക്കുമെന്നും ഏതെങ്കിലും തരത്തിൽ വഴിവിട്ട കാര്യങ്ങൾ നടത്തണമെന്ന് ചിന്തിക്കുന്നവർക്കാണ് റിസർവ് ബാങ്ക് നിയന്ത്രണം എന്ന് കേൾക്കുമ്പോൾ ഭയപ്പാട് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിന്‍റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള ബാങ്ക് ലോഗോയുടെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
ലാഭക്കൊതിയന്മാരായ സ്വകാര്യ ബാങ്കുകൾക്കുള്ള സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറും; പിണറായി വിജയൻ
ജന നന്മയിൽ ഊന്നിയുള്ള ബാങ്കിങ്ങാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്. ലാഭക്കൊതിയന്മാരായ സ്വകാര്യ ബാങ്കുകൾക്കുള്ള സഹകരണ ബദലാണ് കേരള ബാങ്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ളവരാണ് കേരള ബാങ്കിനെ എതിർക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.