തിരുവനന്തപുരം: ഫെബ്രുവരി 18-ാം തീയതി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച നാലാം നിയമസഭ സമ്മേളനം 11 ദിവസം സമ്മേളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. മാടപ്പള്ളിയില്‍ കെ-റെയിൽ പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രക്ഷുബ്ദമായിരുന്നു സഭ സമ്മേളനത്തിന്‍റെ അവസാന ദിവസം.
ചോദ്യോത്തര വേളയുള്‍പ്പെടെ ബഹിഷ്‌കരിച്ച് പുറത്ത് പോയ പ്രതിപക്ഷം നേരെ പോയത് മാടപ്പള്ളിയിലേക്കായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ അനൗദ്യോഗിക ദിവസമായ ഇന്ന് നടപടികള്‍ നേരത്തെയാക്കി സഭ അനിശ്ചിത കാലത്തേക്ക് സ്‌പീക്കര്‍ പിരിച്ചുവിടുകയായിരുന്നു.