തിരുവനന്തപുരം :മാലിന്യ സംസ്‌കരണ പ്ലാൻ്റുകളുടെ നിർമാണങ്ങൾക്കെതിരായ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രക്ഷോഭം മൂലം മാലിന്യ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കഴിയുന്നില്ല. പ്ലാൻ്റുകൾ ആവശ്യമില്ലെന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.
ഇത്തരത്തിൽ മുന്നോട്ടുപോയാൽ സംസ്ഥാനത്ത് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കുക എന്നത് സാധ്യമല്ലാത്ത കാര്യമായി മാറും. മനുഷ്യവിസർജ്യം അടക്കം നദികളിലെ ജലത്തിൽ വലിയ രീതിയിൽ കലർന്നിട്ടുണ്ട്. മാലിന്യവും നിറയുകയാണ്.