തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടപടികള്‍. കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നിയമസഭ കയ്യാങ്കളി കേസ് : മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും - K T Jaleel
2015 മാർച്ച് 13 ന്, ബാർക്കോഴ കേസിന്‍റെ പശ്ചാത്തലത്തില്‍, അന്നത്തെ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ
വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. രാവിലെ 11ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചുകയറൽ, നാശനഷ്‌ടങ്ങൾ വരുത്തൽ എന്നിവയ്ക്കുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ നടപടികളുടെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും.
2015 മാർച്ച് 13 നാണ് കേസിനാസ്‌പദമായ സംഭവം. ബാർക്കോഴ കേസിന്‍റെ പശ്ചാത്തലത്തില്‍, മുൻ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.