കേരളത്തിന്‍റെ 15ാം നിയമസഭയിലേക്കുള്ള വോട്ടിങ് ഏപ്രിൽ ആറിന് നടക്കും. രാവിലെ എട്ട് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അതിൽ 16 എണ്ണം സംവരണ മണ്ഡലങ്ങളാണ്. സംസ്ഥാനത്തെ മണ്ഡലങ്ങളിൽ 14 എണ്ണം എസ്‌സി വിഭാഗത്തിനും രണ്ട് എണ്ണം എസ്‌ടി വിഭാഗത്തിനും സംവരണം ചെയ്‌തവയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടിക പ്രകാരം 2,67,31,509 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടർമാരിൽ കൂടുതലും വനിതകളാണ്. 1,37,79,263 വനിതകളാണ് പട്ടികയിലുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം 1,29,52,025 ആണ്. 221 ഭിന്ന ലിംഗക്കാരും വോട്ടർ പട്ടികയിൽ ഉണ്ട്.
സ്ഥാനാർഥികൾ
50 രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്രന്മാരുമായി 1734 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2190 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിൽ 320 പേരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയപ്പോൾ 135 പേർ പത്രിക പിൻവലിച്ചു. വോട്ടർമാരുടെ എണ്ണത്തിൽ സ്‌ത്രീകൾ മുന്നിട്ട് നിൽക്കുമ്പോൾ സ്ഥാനാർഥികളുടെ എണ്ണത്തിൽ പുരുഷ പ്രാതിനിധ്യം 89% ആണ്. ആകെ സ്ഥാനാർഥികളിൽ 104 പേർ മാത്രമാണ് വനിതകള്‍. പുരുഷ സ്ഥാനാർഥികളുടെ എണ്ണം 823 ആണ്. പ്രധാന പാർട്ടികളിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകിയ പാർട്ടി ബിജെപിയാണ്. 15 വനിതകളാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. സിപിഎം- 11, കോണ്‍ഗ്രസ്- 9, സിപിഐ- 2, മുസ്ലീം ലീഗ്-1 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ വനിത സ്ഥാനാർഥികളുടെ എണ്ണം. സ്വതന്ത്രരായി 34 വനിതകളും മത്സര രംഗത്തുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നു എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്. വേങ്ങര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അനന്യ കുമാരി സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ ആണ്.
പാർട്ടി തിരിച്ചുള്ള സ്ഥാനാർഥികളുടെ എണ്ണം | ||||||||
പാർട്ടി | കോണ്‍ഗ്രസ്(INC) | സിപിഎം | ബിജെപി | മുസ്ലീം ലീഗ്(IUML) | സിപിഐ | ബിഎസ്‌പി | സ്വതന്ത്രർ | മറ്റുള്ളവര്‍ |
93 | 75 | 115 | 25 | 23 | 72 | 318 | 236 |
ശരാശരി ഏഴ് സ്ഥാനാർഥികളാണ് ഓരോ മണ്ഡലത്തിലും രംഗത്തുള്ളത്. മൂന്ന് മുതൽ 11 സ്ഥാനാർഥികൾ വിവിധ മണ്ഡലങ്ങളിൽ ഏറ്റുമുട്ടുന്നു. 11 സ്ഥാനാർഥികൾ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളാണ് ഉള്ളത്. നേമം, പാല, കൊങ്ങാട്. തൃത്താല, കൊടുവള്ളി, പേരാവൂർ. കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് 11 സ്ഥാനാർഥികൾ ജനവിധി തേടുന്നത്. മൂന്ന് പേർ മാത്രം മത്സര രംഗത്തുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ.
പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ 88 വയസുള്ള ഇ. ശ്രീധരനാണ് ഏറ്റവും പ്രായമുള്ളയാള്‍. ഏറ്റവും കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകിയ രാഷ്‌ട്രീയ പാർട്ടി ബിഎസ്‌പി ആണ്. 25നും 35 നും ഇടയിൽ പ്രായമുള്ള 21പേരാണ് ബിസ്‌പി ടിക്കറ്റിൽ മത്സരിക്കുന്നത്. ബിജെപി -9 സിപിഎം -8 കോണ്‍ഗ്രസ് - 7 എന്നിങ്ങനെയാണ് 25നും 35 നും ഇടയിൽ പ്രായമുള്ള സ്ഥാനാർഥികൾ. പ്രായം 60 കടന്ന സ്ഥാനാർഥികൾ ഏറ്റവും കൂടുതൽ ഉള്ള പാർട്ടി സിപിഎം ആണ്, 12 പേർ. തൊട്ടുപുറകെ ഒമ്പത്, എട്ട്, എട്ട്, അഞ്ച് എന്നിങ്ങനെ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും സിപിഐയും ഉണ്ട്. 76 വയസിന് മുകളിൽ പ്രായമുള്ള രണ്ട് സ്ഥാനാർഥികൾ ഉണ്ട് കോണ്‍ഗ്രസിനും സിപിഎമ്മിനും.
തെരഞ്ഞെടുപ്പിലെ കോടീശ്വരന്മാർ
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 249 പേരും കോടികളുടെ കണക്ക് പറയാനുള്ളവരാണ്. കൽപ്പറ്റയിൽ നിന്ന് മത്സരിക്കുന്ന എൽജെഡി സ്ഥാനാർഥി എംവി ശ്രേയാംസ് കുമാറാണ് കോടീശ്വരന്മാരിൽ മുൻപന്തിയിൽ 87.99 കോടിയിലധികമാണ് ശ്രേയാംസ് കുമാറിന്‍റെ ആസ്തി. ബിജെപിയുടെ ചെങ്കൽ എസ് രാജശേഖരൻ നായരാണ് ധനികന്മാരിൽ രണ്ടാമത്. 64.22 കോടിയിലധികം ആസ്തിയുണ്ട് നെയ്യാറ്റിൻകരയിൽ നിന്ന് മത്സരിക്കുന്ന രാജശേഖരൻ നായർക്ക്. നിലമ്പൂരിലെ സിപിഎം സിറ്റിങ് എംഎൽഎ പിവി അൻവർ ആണ് 64.14 കോടിയുടെ ആസ്തിയുമായ് മൂന്നാമത്. മുൻ ഡിജിപിയും ബിജെപി ഇരിഞ്ഞാലക്കുട സ്ഥാനാർഥിയുമായ ജേക്കബ് തോമസും കോണ്‍ഗ്രസിന്‍റെ മൂവാറ്റുപുഴ സ്ഥാനാർഥി മാത്യു കുഴൽ നാടനും ധനികന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവരാണ്.
ഏറ്റവും കൂടുതൽ കോടീശ്വരന്മാർ (87 പേർ) മത്സരിക്കുന്ന പാർട്ടി കോണ്‍ഗ്രസ് ആണ്. 34, 32, 21 എന്നിങ്ങനെയാണ് ബിജെപി, സിപിഎം, മുസ്ലീം ലീഗ് പാർട്ടികളിലെ കോടീശ്വരന്മാരുടെ എണ്ണം. ഏറ്റവും കുറവ് ധനികരുള്ള പ്രധാനപ്പെട്ട പാർട്ടി സിപിഐ ആണ്. ഏഴ് പേർ മാത്രം.
സ്ഥാനം | പേര് | പാർട്ടി | മണ്ഡലം | ആസ്ഥി(കോടി രൂപയിൽ |
1 | എംവി ശ്രേയാംസ് കുമാർ | എൽജെഡി | കൽപ്പറ്റ | 87,99,00913 |
2 | ചെങ്കൽ എസ് രാജശേഖരൻ നായർ | ബിജെപി | നെയ്യാറ്റിൻകര | 64,22,34,872 |
3 | പിവി അൻവർ | സ്വതന്ത്രൻ | നിലമ്പൂർ | 64,14,52,931 |
4 | ഷിബു തെക്കുംപുറം | കേരള കോണ്‍ഗ്രസ് | കോതമംഗലം | 51,69,92,483 |
5 | കാട്ടുപരുത്തി സുലൈമാൻ ഹാജി | സ്വതന്ത്രൻ | കൊണ്ടോട്ടി | 46,9075,253 |
6 | ജേക്കബ് തോമസ് | ബിജെപി | ഇരിഞ്ഞാലക്കുട | 42,10,71,704 |
7 | കെപിഎം മുസ്തഫ | സ്വതന്ത്രൻ | പെരിന്തൽമണ്ണ | 37,76,01,314 |
8 | എംപി ജാക്ക്‌സണ്‍ | സ്വതന്ത്രൻ | കൊടുങ്ങല്ലൂർ | 36,93,64,630 |
9 | ഡോ.മാത്യൂ കുഴൽനാടൻ | കോണ്‍ഗ്രസ്(INC) | മൂവാറ്റുപുഴ | 34,77,02,751 |
10 | വിജയ് ഹരി | കോണ്‍ഗ്രസ്(INC) | മണലൂർ | 32,28,25,118 |
കുറവ് ആസ്തിയുള്ള സ്ഥാനാർഥികളുടെ പട്ടികയിൽ തൊടുപുഴയിലെ സ്വതന്ത്രൻ പാർത്ഥ സാരഥി കെ ആണ് ഒന്നാമത്. വെറും 2002 രൂപയാണ് പാർത്ഥ സാരഥിയുടെ ആസ്തി. വരുമാനം കുറവുള്ളവരുടെ പട്ടികയിൽ ആദ്യ 10ൽ പ്രമുഖ പാർട്ടികളിൽ ബിജെപിയുടെ ഒരാൾ മാത്രമാണുള്ളത്. പത്താമതുള്ള ബിജെപിയുടെ കൊണ്ടോട്ടി സ്ഥാനാർഥി ഷീബ ഉണ്ണിക്കൃഷ്‌ണന് 23002 രൂപയാണ് ആസ്തി.
ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ