തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്‍ ഓഫിസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ആരോ ചോര്‍ത്തിയെടുത്തുവെന്നാണ് പരാതി. തുടർന്ന് കമ്മിഷന്‍റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു.
ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണം തുങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ക്രൈബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ജോയിന്‍റ് ചീഫ് ഇലക്‌ട്രൽ ഓഫിസറാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടപട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.