തിരുവനന്തപുരം:ബി.ജെ.പി എം.പി ഹെഗ്‌ഡയുടെ പ്രസ്‌താവനയ്ക്കെതിരെ പ്രതിഷേധവുമായി നിയമസഭ. സ്വാതന്ത്ര്യ സമരം നാടകവും ഗാന്ധിജിയുടെ സത്യാഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സബ്‌മിഷനായി നിയമസഭയിൽ ഉന്നയിച്ചത്.
ഹെഗ്‌ഡയുടെ പ്രസ്‌താവനയ്ക്കെതിരെ പ്രതിഷേധവുമായി നിയമസഭ - തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സബ്‌മിഷനായി നിയമ സഭയിൽ ഉന്നയിച്ചത്.
മഹാത്മാഗാന്ധിയെ അപമാനിച്ച ഹെഗ്‌ഡയുടെ പരാമർശത്തിൽ സഭ ഒറ്റക്കെട്ടായി അപലപിക്കണമെന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രസ്‌താവനയെ സഭ ഏകകണ്‌ഠമായി അപലപിച്ചു.ഒരു തെരഞ്ഞെടുപ്പ് വിജയം രാജ്യത്തിന്‍റെ ചരിത്രം തിരുത്താനുള്ള അവകാശമാണെന്ന് കരുതുന്ന ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും നീക്കങ്ങൾക്കെതിരെ ഐക്യത്തോടെയുള്ള പ്രതികരണം വേണമെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സഭ ഒറ്റക്കെട്ടായി പ്രസ്‌താവനയെ അപലപിക്കുന്നുവെന്ന് പറഞ്ഞു.സ്വതന്ത്ര സമരത്തെയും രാഷ്ട്രപിതാവിനെയും തള്ളിപ്പറയുന്നത് അപലപനീയമാണെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.