കേരളം

kerala

ETV Bharat / state

കീം പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; cee.kerala.gov.in എന്ന വെബ്സൈ‌റ്റില്‍ ഫലമറിയാം - കീം പ്രവേശന പരീക്ഷ ഫലം

ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

KEAM rank list Published  KEAM rank list 2023  KEAM rank list  KEAM  KEAM exam  കീം പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു  കീം പ്രവേശന പരീക്ഷ  കീം പ്രവേശന പരീക്ഷ ഫലം  പരീക്ഷ ഫലം
കീം പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

By

Published : Jun 1, 2023, 11:44 AM IST

Updated : Jun 1, 2023, 1:10 PM IST

തിരുവനന്തപുരം:കേരള എഞ്ചിനിയറിങ് ആര്‍ക്കിടെക്‌ചര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഫലമറിയാം. മെയ്14നാണ് പ്രവേശന പരീക്ഷ നടന്നത്.

വിദ്യാര്‍ഥികള്‍ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ ലഭിച്ച ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. വെബ്‌സൈറ്റിലെ ഹോം പേജില്‍ കീം 2022 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത ശേഷം വരുന്ന പേജില്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കിയാണ് ഫലം അറിയേണ്ടത്.

വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, പരീക്ഷയുടെ പേര്, ഓരോ വിഷയത്തിലും നേടിയ മാര്‍ക്ക്, ആവശ്യമായ മിനിമം മാര്‍ക്ക്, നേടിയ മൊത്തം മാര്‍ക്ക്, വിദ്യാര്‍ഥികളുടെ യോഗ്യത തുടങ്ങിയവയാണ് സ്‌കോര്‍ കാര്‍ഡില്‍ പ്രസിദ്ധീകരിക്കുന്നത്. കട്ട് ഓഫ് മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റില്‍ തന്നെ പരിശോധിക്കാന്‍ കഴിയും. മാര്‍ക്കിന്‍റെ വെയിറ്റേജ് കണക്കാക്കാന്‍ പ്ലസ്‌ടുവിന് ലഭിച്ച മാര്‍ക്ക് കൂടി നല്‍കണം.

പ്ലസ്‌ടു മാര്‍ക്ക് വിദ്യാര്‍ഥികള്‍ അപ്‌ലോഡ് ചെയ്‌ത് വെയിറ്റേജ് കണക്കാക്കിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കി പബ്ലിഷ് ചെയ്യുക. അതിനുശേഷമായിരിക്കും സീറ്റ് അലോട്ട്‌മെന്‍റ് നടക്കുക. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തിനാണ് കീം പരീക്ഷ നടത്തുന്നത്.

1,23,624 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത് . തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നത്. (15706), ഏറ്റവും കുറവ് വയനാട് ജില്ലയിലും (2101) ആയിരുന്നു. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ സെന്‍ററുകൾ ഉണ്ട്. ഡൽഹി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളിലും കേരളത്തിന് പുറമേ സെന്‍ററുകൾ അനുവദിച്ചിട്ടുണ്ടായിരുന്നു.

ഒഎംആർ രീതിയിലുള്ള പരീക്ഷയിൽ ഓരോ പേപ്പറിനും 480 മാർക്ക് വീതമാണ് ഉണ്ടാവുക. എഞ്ചിനിയറിങ്ങിനും ഫാർമസിക്കും വേറെ സ്കോർ പ്രസിദ്ധീകരിച്ചായിരിക്കും റിസൾട്ട് വരികയെന്ന് നേരത്തേ അറിയിച്ചിരുന്നു. ശേഷം അലോട്ട്മെന്‍റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും എസ് സി, എസ് ടി വിദ്യാർഥികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് cee.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക
ഹെല്‍പ്പ് ലൈൻ നമ്പർ : 04712525300

Last Updated : Jun 1, 2023, 1:10 PM IST

ABOUT THE AUTHOR

...view details