തിരുവന്തപുരം: കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ മൊട്ടമൂട് ജനവാസ കേന്ദ്രത്തിലാണ് മാലിന്യം വന്‍ തോതില്‍ കുന്നുകൂടുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇവിടം മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ അൻപതോളം ചാക്കുകളിലായി വാഹനത്തില്‍ എത്തിച്ച് മാലിന്യം തള്ളുകയായിരുന്നു. ദുര്‍ഗന്ധം രൂക്ഷവും വ്യാപകവുമായതോടെ സമീപപ്രദേശങ്ങില്‍ താമസിക്കുന്നവർ ദുരിതത്തിലാണ്. പഞ്ചായത്തിലും പൊലീസിലിലും പരാതി നല്‍കിയിട്ടും കാര്യമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി മാലിന്യ നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാനാണ് നാട്ടുകാരുടെ തീരുമാനം.
മൊട്ടമൂട്ടില്‍ മൂക്കുപൊത്തി നാട്ടുകാർ, കണ്ണടച്ച് അധികൃതർ
ഒരിടവേളയ്ക്ക് ശേഷമാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്.
മാലിന്യ നിക്ഷേപം
നഗര മാലിന്യങ്ങൾ കരാർ അടിസ്ഥാനത്തിൽ ശേഖരിച്ചു ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുരയിടങ്ങളിലും ജലസ്രോതസുകളിലും തള്ളുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് മൊട്ടമൂടുകാർ പറയുന്നത്. ഇവർ പിടിക്കപ്പെടുന്നുണ്ടെങ്കിലും തുച്ഛമായ പിഴ അടച്ച് വീണ്ടും മാലിന്യം ജനവാസകേന്ദ്രങ്ങളിൽ തള്ളുകയാണെന്ന ആരോപണം ശക്തമാണ്.
Last Updated : May 13, 2019, 1:26 AM IST