തിരുവനന്തപുരം: ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദിച്ച സംഭവത്തില്‍ കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52) മിലൻ ഡോറിച്ച് (45), അനിൽകുമാർ (49), ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനക്കാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ. വിഷ്ണു തള്ളിയത്.
കാട്ടാക്കട മർദനം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി - കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോ
ബസ് കൺസഷൻ പുതുക്കാനെത്തിയ മകളെയും പിതാവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കണ്‍സഷന്‍ പുതുക്കാനെത്തിയ മകളെയും പിതാവിനെയും മര്‍ദ്ദിച്ച സംഭവം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
മർദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്നും ശബ്‌ദവും, ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്‌റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.