തിരുവനന്തപുരം :സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. സഹകരണ നിയമം 68ാം വകുപ്പ് പ്രകാരമാണ് നടപടി തുടങ്ങിയത്.
സഹകരണ പ്രൈമറി സംഘങ്ങൾക്ക് കേരള ബാങ്കിൽ അഫിലിയേഷനും കൂടാതെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുമുണ്ട്. അതുകൊണ്ട് തന്നെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്കായി ഒരു പ്രത്യേക പാക്കേജ് സർക്കാരിന്‍റെ പരിഗണനയിലുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2010-14 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് കൂടുതൽ നടന്നത്.