കേരളം

kerala

ETV Bharat / state

രാമായണ പുണ്യവുമായി നാളെ കർക്കടകം ഒന്ന്

മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ ഭക്‌തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്

ramayanam  thiruvanathapuram  karkidakam  തിരുവനന്തപുരം  രാമായണം
രാമായണ പുണ്യവുമായി നാളെ കർക്കടകം ഒന്ന്

By

Published : Jul 15, 2020, 6:25 PM IST

തിരുവനന്തപുരം: നാളെ കര്‍ക്കിടകം ഒന്ന്. വിശ്വാസികള്‍ നാളെ മുതല്‍ രാമായണ പാരയാണത്തിന്‍റെ പുണ്യത്തിലേക്ക് കടക്കും. കര്‍ക്കടകത്തിലെ ദുഃസ്ഥിതികള്‍ നീക്കി മനസിനു ശക്തി പകരാനുള്ള വഴിയായിട്ടാണ് രാമായണ പാരായണത്തെ കാണുന്നത്.

മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ ഭക്‌തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. കര്‍ക്കിടകമാസത്തെ കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നാളുകളില്‍ പഞ്ഞ മാസമായാണ് കരുതിയിരുന്നത്. വിളവെടുപ്പുകളൊന്നുമില്ലാത്ത മാസമായതിനാലാണ് അത്തരമൊരു പ്രയോഗം. എന്നാല്‍ ഇന്ന് കാലം മാറി. കര്‍ക്കിടകത്തിലെ പഞ്ഞം കൃഷി ആശ്രയിക്കുന്ന ചിലരിലേക്ക് ചുരുങ്ങി. മനുഷ്യര്‍ വേഗത്തിലോടാന്‍ തുടങ്ങി. എന്നാല്‍ കൊവിഡ് മനുഷ്യന്‍റെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുകയാണ്. വീടിനുളളില്‍ ആളുകള്‍ തളച്ചിടുമ്പോള്‍ കര്‍ക്കിടകത്തിന്‍റെ പഞ്ഞം വീണ്ടും തെളിയുന്നു.

വീടുകളില്‍ സന്ധ്യക്ക് ശേഷം വിളക്ക് വച്ച് രാമായണം പാരായണം ചെയ്യുന്നത് കര്‍ക്കിടക മാസത്തിലെ പ്രത്യകതയാണ്. അവതാര പുരഷനായ രാമന്‍ പോലും കടന്നു പോയ വിഷമഘട്ടങ്ങള്‍ വായിക്കുന്നത് മനുഷ്യന് ആത്മബലം ആര്‍ജിച്ച് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ശേഷി നല്‍കുന്നതിനാണ്. ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്റെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞിരുന്നു വേണം രാമായണ പാരായണം നടത്താന്‍.

ബാലകാണ്ഡത്തിലെ രാമ രാമ എന്ന് തുടങ്ങുന്ന ഭാഗത്തില്‍ നിന്നാണ് വായിച്ചു തുടങ്ങേണ്ടത്. എത് ഭാഗം വായിക്കുന്നതിനു മുമ്പും ഈ ഭാഗം വായിക്കണം. യുദ്ധം,കലഹം,മരണം തുടങ്ങി അശുഭ ഭാഗങ്ങില്‍ നിന്ന് വായിച്ചു തുടങ്ങാനോ വായിച്ചു നിര്‍ത്താനോ പടില്ലെന്നാണ് വിശ്വാസം. കര്‍ക്കിടകം പൂര്‍ത്തിയാകുന്നതിനു മുമ്പ് ശ്രീരാമപട്ടാഭിഷേകം വരെയുള്ള ഭാഗങ്ങള്‍ വായിച്ച് തീര്‍ക്കണം. കേരളത്തില്‍ കര്‍ക്കിടമാസത്തെ ആയുര്‍വേദ ചിക്തസയ്ക്കുള്ള ഉചിതമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്തെ കഴിക്കുന്ന മരുന്നുകള്‍ക്ക് ഫലം ലഭിക്കുമെന്ന വിശ്വാസത്തിലാണിത്.

ABOUT THE AUTHOR

...view details