തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണത്തില്‍ പരാതിക്ക് ആധാരമായ വിൽപ്പത്രത്തിന്‍റെ പകർപ്പ് പുറത്ത്. 2016 ഫെബ്രുവരി 15ന് തയ്യാറാക്കിയ വില്‍പത്രത്തില്‍ ജയമാധവൻ നായർ സ്വത്ത് മുഴുവനും കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ പേരിലാണ് എഴുതിയിരിക്കുന്നത്. 2017 ലാണ് ജയമാധവൻ മരിക്കുന്നത്. അവിവാഹിതനാണെന്നും ശാരീരികവും മാനസികവുമായി ക്ഷീണിക്കുന്നുവെന്നും വിൽപ്പത്രത്തിൽ ജയമാധവൻ പറയുന്നു. അതിനാല്‍ തന്നെ സംരക്ഷിക്കുന്ന രവീന്ദ്രൻ നായർക്ക് സ്വത്തുക്കൾ നൽകുമെന്നാണ് വില്‍പത്രത്തില്‍ പറയുന്നത്. കരമനയിലെ കുളത്തറയിലെ റീസര്‍വ്വേ നമ്പര്‍ E0927/98 ഉമ മന്ദിരമെന്ന വീടും 33.500 സെന്‍റും മണക്കാട് വില്ലേജിലെ തന്നെ സര്‍വ്വേ നമ്പര്‍ 2433 ല്‍ 33 സെന്‍റ് കൃഷി ചെയ്യാത്ത ഭൂമിയും മണക്കാട് വില്ലേജില്‍ തന്നെയുള്ള മറ്റൊരു 36.8സെന്‍റ് ഭൂമിയുമാണ് രവീന്ദ്രന്‍ നായരുടെ പേരില്‍ വില്‍പത്രത്തില്‍ എഴുതി വച്ചിരിക്കുന്നത്.
കരമനയിലെ ദുരൂഹ മരണങ്ങള്‍: വില്‍പത്രത്തിന്‍റെ പകര്‍പ്പ് പുറത്ത്
2016 ഫെബ്രുവരി 15ന് തയ്യാറാക്കിയ വില്‍പത്രത്തില്‍ ജയമാധവൻ നായർ സ്വത്ത് മുഴുവനും കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ പേരിലാണ് എഴുതിയിരിക്കുന്നത്.
കരമനയിലെ ദുരൂഹ മരണങ്ങള്‍: വില്‍പത്രത്തിന്‍റെ പകര്‍പ്പ് പുറത്ത്
ഭൂമി ക്രയവിക്രയം നടത്താനും പോക്ക് വരവ് ചെയ്യാനും രവീന്ദ്രൻനായര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മരണാനന്തര കർമ്മങ്ങളുടെ ചെലവ് രവീന്ദ്രൻ നായർ നോക്കണം. വില്‍പത്രത്തില്‍ മാറ്റം വരുത്താന്‍ അവകാശമുണ്ടെന്നും വില്‍പത്രം സൂചിപ്പിക്കുന്നു. കാലടി സ്വദേശികളായ ലീല, അനില്‍കുമാര്‍ എന്നിവരാണ് വില്‍പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത്. വില്‍പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.