കേരളം

kerala

ETV Bharat / state

100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ്

ED Raid at Kandala Bank: സിപിഐ നേതാവ് എന്‍ ഭാസുരാംഗന്‍റെ വീട്ടിലും റെയ്‌ഡ്. റെയ്‌ഡ് നടക്കുന്നത് പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍.

By ETV Bharat Kerala Team

Published : Nov 8, 2023, 9:18 AM IST

Updated : Nov 8, 2023, 1:40 PM IST

ED Raid at Kandala Bank  ED Raid  Kandala Bank  കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ്  കണ്ടല ബാങ്ക്  സിപിഐ നേതാവ് എന്‍ ഭാസുരാംഗന്‍  സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ്
ED Raid at Kandala Bank

തിരുവനന്തപുരം :നൂറു കോടി രൂപയുടെ ക്രമക്കേട് ആരോപിക്കപ്പെട്ട കണ്ടല സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് (ED Raid at Kandala Bank). പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍ കണ്ടല ബാങ്കിലും മുന്‍ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്‍റെ വീട്ടിലുമാണ് പരിശോധന. രണ്ട് ബാങ്ക് സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് (ED notice to MM Varghese) അയച്ചു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിയില്‍ ഇഡി ആവശ്യപ്പെടുന്നത്.

കരുവന്നൂർ ബാങ്ക് കേസിൽ (Karuvannur Bank scam) ഇഡി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് എംഎം വര്‍ഗീസിന് നേരെയുള്ള നടപടി. പ്രസ്‌തുത കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തതാണ്.

സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൺസിലറുമായ പിആർ അരവിന്ദാക്ഷൻ കരുവന്നൂര്‍ കേസിൽ പതിനഞ്ചാം പ്രതിയായി ജയിലിൽ കഴിയുകയാണ്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അമ്പത്തിയെട്ടാം ദിവസമാണ് കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനായിരുന്നു അറുപത് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്.

ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടൈത്തലുകളും ഉള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ. ഇഡി ആദ്യം അറസ്റ്റ് ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌കുമാർ പതിനാലാം പ്രതിയാണ്.

റബ്‌ക്കോ ഏജന്‍റ്‌ ആയിരുന്ന എകെ ബിജോയ് ആണ് ഒന്നാംപ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയ് ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതോടെ ബിജോയിയെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Also Read:കരുവന്നൂർ തട്ടിപ്പ്‌; എംഎം വർഗീസിന് ഇഡി നോട്ടിസ്, നടപടി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ

Last Updated : Nov 8, 2023, 1:40 PM IST

ABOUT THE AUTHOR

...view details