കേരളം

kerala

ETV Bharat / state

'സി ദിവാകരന്‍റേത് പുസ്‌തക വിപണന തന്ത്രം, സോളാർ സമരത്തില്‍ ഒത്തുതീർപ്പുണ്ടായിട്ടില്ല'; ആരോപണങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍ - Solar Commission Report

സോളാര്‍ കമ്മിഷനെതിരെയുള്ള സി ദിവാകരന്‍റെ ആരോപണങ്ങളോട് യോജിക്കാനാവില്ലെന്നും കാനം പ്രതികരിച്ചു

Kanam Rajendran opposes C Divakaran  Kanam Rajendran  C Divakaran statement over Solar Commission  C Divakaran  CPI State Secretary  Autobiography  സി ദിവാകരന്‍റേത് പുസ്‌തകത്തിന്‍റെ വിപണന തന്ത്രം  വിപണന തന്ത്രം  സോളാർ സമരത്തില്‍ ഒത്തുതീർപ്പുണ്ടായിട്ടില്ല  ആരോപണങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍  കാനം രാജേന്ദ്രന്‍  കാനം  സോളാര്‍  Solar Commission Report  Loka Kerala Sabha
'സി.ദിവാകരന്‍റേത് പുസ്‌തകത്തിന്‍റെ വിപണന തന്ത്രം, സോളാർ സമരത്തില്‍ ഒത്തുതീർപ്പുണ്ടായിട്ടില്ല'; ആരോപണങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍

By

Published : Jun 9, 2023, 8:43 PM IST

കാനം രാജേന്ദ്രന്‍റെ പ്രതികരണം

തിരുവനന്തപുരം: സോളാര്‍ കമ്മിഷനെതിരെയുള്ളസി. ദിവാകരന്‍റെ ആരോപണങ്ങൾക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി. ദിവാകരന്‍റേത് പുസ്‌തകത്തിന്‍റെ വിപണന തന്ത്രം മാത്രമാണെന്നും സോളാർ സമരത്തിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രൻ (Kanam Rajendran) പറഞ്ഞു. സി. ദിവാകരൻ എന്തൊക്കെ പറയുന്നുവെന്ന് വ്യക്തമാകണമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പാർട്ടി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നും കാനം പ്രതികരിച്ചു.

ആരോപണങ്ങളെ തള്ളി: ആത്മകഥ ഒരാളുടെ സ്വന്തം കാര്യമാണ്. അതിന്‍റെ പേരിൽ നടപടിയുണ്ടാകില്ല. സോളാർ കമ്മിഷൻ റിപ്പോർട്ട്‌ (Solar Commission Report) ടെംസ് ഓഫ് റഫറൻസിൽ അന്നത്തെ പൊതുപ്രവർത്തകരുടെ മൊഴി ശേഖരിച്ച് പരിശോധിച്ച് ഒടുവിലെത്തിയ ധാരണയാണ്. ആ ധാരണയുടെ ഉത്തരവാദിത്തം കമ്മിഷന് മാത്രമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കമ്മിഷൻ റിപ്പോർട്ടുകൾ സംസ്ഥാനത്ത് ഒരുപാടുണ്ടായിട്ടുണ്ട്. പലതും പരിശോധിക്കാതെ തന്നെ പലയിടത്തുമുണ്ട്. സാക്ഷികളെ വിസ്‌തരിച്ചും ക്രോസ് ചെയ്‌തുമൊക്കെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. അത് അവരുടെ നിഗമനമാണെന്നും നമ്മൾ ഇപ്പോൾ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ കാര്യമില്ല.

ആത്മകഥ ആരുടെയും പൊതുസ്വത്തല്ലെന്നും ആ വ്യക്തിയുടേത് മാത്രമാണെന്നും കാനം പറഞ്ഞു. വിഷയങ്ങളെ കുറിച്ച് ആ വ്യക്തിക്കുള്ള ധാരണയാണ് അദ്ദേഹം ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊരു വിപണന തന്ത്രമാണ്. ഇത്തരത്തിൽ ചില വിഷയങ്ങളുണ്ടെന്ന് പറയുമ്പോൾ ആളുകൾ പുസ്‌തകം വാങ്ങിച്ചു വായിക്കും. എല്ലാവരും ഇത് പരീക്ഷിക്കുന്ന ഒരു കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

സർവകലാശാലകൾ സ്വതന്ത്ര ഭരണ കേന്ദ്രങ്ങളാണ്. സർക്കാരിന് ഇതിൽ ഇടപെടുന്നതിൽ തടസമുണ്ട്. കാലങ്ങളായി ഇത്തരം പ്രശ്‌നങ്ങൾ സർവകലാശാലകളിലുണ്ടാകുന്നു. അവിടെ അതിനുവേണ്ടി തന്നെ ഒരു സംവിധാനം നിലകൊള്ളുന്നുണ്ടെന്നും അവർ ഇത് പരിഹരിക്കുമെന്നും കാനം പ്രതികരിച്ചു.

ലോക കേരള സഭയെ പ്രകീര്‍ത്തിച്ച്:ലോക കേരളസഭ (Loka Kerala Sabha) പ്രവാസികൾക്ക് വേണ്ടിയുള്ളതാണ്. മുൻപുകാലത്തെ സർക്കാരും പ്രവാസികൾക്ക് വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. പ്രവാസികളുടെ കാര്യത്തിൽ ഒരു താത്‌പര്യം സർക്കാർ കാണിക്കുന്നുണ്ട് അതിന്‍റെ ഭാഗമായിട്ടാണ് ലോക കേരളസഭയും അതിന്‍റെ സമ്മേളനങ്ങളും നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുതിയ തരത്തിലുള്ള സംരംഭമാകുമ്പോൾ സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. അതിനപ്പുറം ഒരു വലിയ വിഷയമായി ഇതിനെ കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ല. പ്രധാനമന്ത്രി ഇന്ത്യയിലുള്ള സമയം വളരെ കുറവാണ് ഇത് ആരും കാണുന്നില്ല. സംസ്ഥാനത്തെക്കാൾ കടബാധ്യത കേന്ദ്രത്തിനുണ്ട്. ഇതാരും പറയുന്നുമില്ല ചർച്ച ആവുന്നുമില്ല. കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് ഇന്ത്യയുടെ കടം ഇരട്ടിയിലധികമായി വർധിച്ചു. മനുഷ്യന് വ്യക്തമായ രാഷ്ട്രീയവും ചിന്തയുമുണ്ടാകുന്നത് തെറ്റല്ലെന്നും കാനം വിമര്‍ശനമുന്നയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വ്യത്യസ്‌തമാണ്. കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസപരമായി മുൻപന്തിയിലാണ്. ഒരുപാട് നല്ല ചർച്ചകൾ നടത്തുന്ന അക്കാദമീഷ്യന്മാരും പ്രൊഫസർമാരും നമുക്കുണ്ട്. രാഷ്ട്രീയം നമ്മുടെ കാമ്പസുകളിൽ നിന്നും മാറ്റി നിർത്തേണ്ട ഒന്നല്ല. പ്രശ്‌നങ്ങളുണ്ടാകും എന്നാൽ മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും അത് ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കണമെന്ന് മാത്രമേയുള്ളുവെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details