തിരുവനന്തപുരം:കോഴി കോട്ടുവായയിട്ടതു പോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്ത സമ്മേളനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകം അവസാനിക്കുമെന്ന് വിചാരിച്ചു. ഗവർണർ പറഞ്ഞ കാര്യങ്ങൾ ബാലിശമാണെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോഴി കോട്ടുവായയിട്ടതു പോലെയാണ് ഗവർണറുടെ വാര്‍ത്ത സമ്മേളനം; കാനം രാജേന്ദ്രൻ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
കോഴി കോട്ടുവായയിട്ടതു പോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്ത സമ്മേളനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
കോഴി കോട്ടുവായയിട്ടതു പോലെയാണ് ഗവർണറുടെ വാര്‍ത്താസമ്മേളനം; കാനം രാജേന്ദ്രൻ
ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിലുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കാനല്ല സർക്കാർ നിലകൊള്ളുന്നത്. ഭരണഘടന സ്ഥാപനങ്ങൾ തമ്മിലുള്ള കത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്നും കാനം ചോദിച്ചു.
ഗവർണർ ഭരണഘടന ലംഘിച്ചു. കെ കെ രാഗേഷ് ഒരു പൊതുപ്രവർത്തകൻ മാത്രമാണ്. രാഗേഷിനെതിരെയുള്ള ആരോപണം നിയമവശമനുസരിച്ച് പരിശോധിക്കാം. ബില്ലുകൾ ജീവിതകാലം മുഴുവൻ പിടിച്ചുവെക്കാനാവില്ലെന്നും അതിന് വ്യവസ്ഥയുണ്ടെന്നും കാനം അഭിപ്രായപ്പെട്ടു.