"ആ പരിപ്പ് ഇവിടെ വേവില്ല ": ബി ഗോപാലകൃഷ്‌ണനെതിരെ കാനം രാജേന്ദ്രൻ - ബിജെപി
ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്‍റെ പ്രതികരണം
കാനം രാജേന്ദ്രൻ
തിരുവനന്തപുരം:ബി ഗോപാലകൃഷ്‌ണന്‍റെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്‍റെ പ്രതികരണം. സാംസ്കാരിക പ്രവർത്തകർക്കെതിരായി കഴിഞ്ഞ അഞ്ച് വർഷമായി ആക്രമണം നടക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. കേരളത്തിൽ 85 ശതമാനം ആളുകളും മതേതര ഭാവിക്കായി വോട്ട് ചെയ്തവരാണെന്നും കാനം പറഞ്ഞു.