തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 11 യൂണിവേഴ്‌സിറ്റികളുടെയും നിലവിലുളള നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായും കാനം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന നിയമസഭ പാസാക്കിയ യൂണിവേഴ്‌സിറ്റി നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചത്.
ഗവർണർ ഓർഡിനൻസിൽ ഒപ്പു വയ്ക്കാതിരുന്നാൽ കോടതിയെ സമീപിക്കും: കാനം രാജേന്ദ്രൻ - Ordinance removing the Governor
ജസ്റ്റിസ് പൂഞ്ചി കമ്മിഷൻ നിർദേശ പ്രകാരം ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്നായിരുന്നു. അതിപ്പോൾ സർക്കാർ നടപ്പിലാക്കുന്നുവെന്ന് കാനം
ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ കോടതിയെ സമീപിക്കും: കാനം രാജേന്ദ്രൻ
ഇതൊരു പുതിയ കാര്യമല്ല. ഗവർണർ ശല്യക്കാരൻ ആയതുകൊണ്ടു മാത്രമല്ല, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കാര്യങ്ങളിൽ തീർപ്പ് കല്‍പ്പിക്കുന്ന ജസ്റ്റിസ് പൂഞ്ചി കമ്മിഷൻ നിർദേശ പ്രകാരം ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്നായിരുന്നു. അതിപ്പോൾ സർക്കാർ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ കോടതിയെ സമീപിക്കുമെന്നും കാനം പറഞ്ഞു.
Last Updated : Nov 9, 2022, 2:28 PM IST