തിരുവനന്തപുരം: ഡിജിപിക്കും പൊലീസിനുമെതിരായ സിഎജി റിപ്പോർട്ട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിഎജി കണ്ടെത്തലുകളെ കുറിച്ച് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്ന് കാനം രാജേന്ദ്രൻ.
സിഎജിയെ തള്ളി കാനം രാജേന്ദ്രൻ - cpi state secretary
സിഎജി കണ്ടെത്തലുകളെ കുറിച്ച് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
സിഎജിയെ തള്ളി കാനം രാജേന്ദ്രൻ
സാധാരണ പത്രസമ്മേളനം നടത്തി സിഎജി ഇത്തരം കാര്യങ്ങൾ പറയാറില്ല. സിഎജി റിപ്പോർട്ടിന് പ്രതിപക്ഷം എന്നു മുതലാണ് പവിത്രത കല്പിക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തെ സിഎജി കണ്ടെത്തലുകൾ പ്രതിപക്ഷം മറക്കരുതെന്നും റവന്യു വകുപ്പിനെ കുറിച്ചുള്ള സിഎജി പ്രശംസ കാണാതെയാണ് ആരോപണങ്ങളെക്കുറിച്ച് പറയുന്നതെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.