തിരുവനന്തപുരം:കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുരളീധരന്‍ തന്‍റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കണം. കേന്ദ്രത്തില്‍ നടക്കുന്നത് എന്തെന്നറിയാതെയാകാം മുരളീധരന്‍റെ പ്രതികരണമെന്ന് കാനം പറഞ്ഞു.
കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ കാനം രാജേന്ദ്രന്‍ - വി.മുരളീധരൻ
മുരളീധരന്‍ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ കാനം രാജേന്ദ്രന്‍
തോട്ടം ഭൂമി ഫലവൃക്ഷ കൃഷിക്ക് ഉപയോഗിക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ല. എന്നാല്‍ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ അന്തസത്ത ചോരരുതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എം.ജി ക്ക് റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും കാനം പറഞ്ഞു. ഇന്ന് നടന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.