കേരളം

kerala

ETV Bharat / state

കല്ലാറില്‍ 12കാരി കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, രക്ഷിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മരിച്ചു - ബീമാപ്പള്ളി

കല്ലാര്‍ വട്ടക്കയത്താണ് അപകടം. ബീമാപ്പള്ളി സ്വദേശികളായ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

kallar accident  കല്ലാര്‍  ബീമാപ്പള്ളി  കല്ലാര്‍ വട്ടക്കയം
12കാരി കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, കല്ലാറില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മൂന്ന് യുവാക്കള്‍ മരിച്ചു

By

Published : Oct 4, 2022, 3:34 PM IST

Updated : Oct 4, 2022, 4:03 PM IST

തിരുവനന്തപുരം : കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. കല്ലാര്‍ വട്ടക്കയത്താണ് അപകടം.

ഒരു സ്ത്രീയും 12 വയസുകാരിയും അടങ്ങുന്ന അഞ്ചംഗ സംഘമാണ് കല്ലാറിലെത്തിയത്. സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പ്പെട്ടത്.

കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു

സ്ഥലത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഒഴുക്കില്‍പ്പെട്ട അഞ്ച് പേരെയും കരക്കെത്തിച്ചത്. ഇവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയ സ്ത്രീയും പെണ്‍കുട്ടിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണുള്ളത്.

നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്നും ഇറങ്ങരുതെന്നുമുള്ള സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. മരിച്ച ഫിറോസ് പൊലീസ് ഉദ്യോഗസ്ഥനാണ്.

Last Updated : Oct 4, 2022, 4:03 PM IST

ABOUT THE AUTHOR

...view details