തിരുവനന്തപുരം:കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതികൾ ഉൾപ്പെടെ 18 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇവരെ തമിഴ്‌നാട് ക്യു ബ്രാഞ്ചും ഉന്നത പോലീസ് സംഘവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും.
കളിയിക്കാവിള കൊലപാതകം; 18 പേര്‍ കസ്റ്റഡിയില്‍
കൊലപാതകം നടത്തിയ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ ക്യു ബ്രാഞ്ച് സംഘം ഇന്നലെ ഉഡുപ്പിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുള്ള മറ്റ് 16 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്
കൊലപാതകം നടത്തിയ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ ക്യു ബ്രാഞ്ച് സംഘം ഇന്നലെ ഉഡുപ്പിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽനിന്ന് ഉൾപ്പെടെ 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ കേന്ദ്ര ഏജൻസിയും തമിഴ്‌നാട് ക്യു ബ്രാഞ്ചും പ്രതികളെ ചോദ്യം ചെയ്‌തശേഷം മുഖ്യ പ്രതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് ഒരുങ്ങുകയാണ്. അതേസമയം ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ദിനത്തിൽ വ്യാപക ആക്രമണം നടത്താനുള്ള പദ്ധതിയിയുണ്ടായിരുന്നു. ഇവർ തമിഴ്‌നാട്ടിലെ നിരോധിത സംഘടനയായ തമിഴ്‌നാട് നാഷണൽ ലീഗിലെ അംഗങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തമിഴ്‌നാട് ക്യു ബ്രാഞ്ചിന് കൈമാറി. അതേസമയം അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയുള്ളവ രഹസ്യ സ്വഭാവത്തോടെയാണ് പൊലീസ് സൂക്ഷിക്കുന്നത്.