തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ വിധി പറയും. മുഖ്യപ്രതികളായ അബ്‌ദുല്‍ ഷെമീമിന്‍റെയും, തൗഫീഖിന്‍റെയും കസ്റ്റഡി അപേക്ഷ നാഗർകോവിൽ ജില്ലാ കോടതിയിലാണ് പരിഗണിക്കുന്നത്.
കളിയിക്കാവിള കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ ഉത്തരവ് നാളെ - കളിയിക്കവിള തിരുവനന്തപുരം
മുഖ്യപ്രതികളായ അബ്‌ദുല്‍ ഷെമീമിന്‍റെയും, തൗഫീഖിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ നാഗർകോവിൽ ജില്ലാ കോടതിയാണ് പരിഗണിക്കുന്നത്
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പ്രതികളെ പാളയംകോട്ട ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ് സമർപ്പിച്ചിരിക്കുന്ന 28 ദിവസത്തെ കസ്റ്റഡി അപേക്ഷയിലാണ് നാളെ വിധി പറയുക. പ്രതികൾക്കുവേണ്ടി മധുര ഹൈക്കോടതിയിൽ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍റെ നേതൃത്വത്തിലെ നാലംഗ സംഘമാണ് കോടതിയിൽ ഹാജരായത്. കസ്റ്റഡിയിൽ വിട്ടാൽ തങ്ങളുടെ കക്ഷികളുടെ ജീവനുപോലും ഭീഷണി ആണെന്ന് ഇവർ വാദിച്ചു.
കനത്ത സുരക്ഷയിലും കാവലിലുമാണ് പ്രതികളെ ഇന്ന് നാഗർകോവിൽ കോടതിയിലെത്തിച്ചത്. മഫ്‌തി പൊലീസ്, ക്യൂ ബ്രാഞ്ച് സംഘം, സ്പെഷ്യൽ സ്ക്വാഡ് തുടങ്ങിയ സേനാംഗങ്ങൾ കോടതി പരിസരത്ത് വിന്യസിച്ചിരുന്നു. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പൊലീസിന്‍റെ നിരീക്ഷണത്തിലാണ് കടത്തിവിട്ടത്. ജനുവരി 16 രാത്രി കുഴിത്തുറ കോടതിയിൽ എത്തിച്ച പ്രതികളെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഒരു മണിയോടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കിയപ്പോഴാണ് പ്രതിഭാഗം വക്കീലുമാർ എത്തിയത്.