തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ട പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയ മനോജാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഠിനംകുളം കൂട്ട പീഡനം; ഒരാൾ കൂടി അറസ്റ്റിൽ - husband and friends raped woman
യുവതിയെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയ മനോജ് കൂടി പിടിയിലായതോടെ മൊത്തം ആറു പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
യുവതിയെ അക്രമികൾ കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറും മുഖ്യ പ്രതിയുമായ, നൗഫലിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. കേസിൽ യുവതിയുടെ അഞ്ചു വയസുകാരൻ മകനെ മുഖ്യ സാക്ഷിയാക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മയെ ഉപദ്രവിച്ചത് നേരിൽ കണ്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ അവർ തന്നെയും മർദിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയോട് സമാനമാണ് കുട്ടിയുടെ മൊഴിയും. അച്ഛൻ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത് മുതൽ അവസാനം സംഭവിച്ചത് വരെ കുട്ടി കൃത്യമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടിയെ മുഖ്യ സാക്ഷിയാക്കാനുള്ള തീരുമാനം. അതിനിടെ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.