തിരുവനന്തപുരം:കടയ്‌ക്കാവൂരിൽ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മ ജയിൽമോചിതയായി. ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് യുവതി പുറത്തിറങ്ങിയത്.
കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മ ജയിൽ മോചിതയായി - kadakkavoor
കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് യുവതി പുറത്തിറങ്ങിയത്.
കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മ ജയിൽ മോചിതയായി
ബന്ധുക്കൾ ജയിലിൽ എത്തിയാണ് കടയ്ക്കാവൂർ വക്കാത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ യുവതിയും ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായില്ല. എന്നാൽ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് നന്ദിയുണ്ടെന്ന് അച്ഛൻ പറഞ്ഞു. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി മാധ്യമങ്ങളെ കാണുമെന്ന് യുവതിയുടെ അഭിഭാഷകനും പ്രതികരിച്ചു. കേസിൽ ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Jan 23, 2021, 4:34 PM IST