തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ വൻ വഴിത്തിരിവ്. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മ നിരപരാധിയെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം. പരാതി വ്യാജമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കുട്ടിയുടെ മൊഴിയിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ മാസം 16നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് ഓൺലൈൻ വഴി സമർപ്പിച്ചത്.തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രതിയായ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകൻ്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് 2020 ഡിസംബർ 28 ന് അമ്മയെഅറസ്റ്റ് ചെയ്‍തത്. വ്യക്തിപരമായ വിരോധത്താലാൽ മുൻ ഭർത്താവ് മകനെ നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചുവെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ അമ്മയ്‌ക്കെതിരായ ആരോപണം കള്ളമാണെന്ന് ഇളയ മകൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
Also Read: കടയ്‌ക്കാവൂർ പോക്സോ കേസ്; അമ്മ ജയിൽ മോചിതയായി
ആറു മാസം എടുത്ത വിശദമായ അന്വേഷണത്തിനും ശാസ്‌ത്രീയ പരിശോധനയ്ക്കും ശേഷമാണ് അന്വേഷണ സംഘം ഇത്തരം അവലോകനത്തിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.