തിരുവനന്തപുരം:പട്ടിണി മൂലം അമ്മ മക്കളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവം കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ തല ഉയർത്തി നിൽക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്.
മക്കളെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവം കേരളത്തിന് നാണക്കേട്: കടകംപള്ളി സുരേന്ദ്രന്‍ - ശിശുക്ഷേമ സമിതി
സംഭവമുണ്ടായ കൈതമുക്ക് റെയിൽവെ പുറമ്പോക്കിലെ മറ്റ് കുടുംബങ്ങളുടെയും സാമൂഹിക സ്ഥിതി സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മക്കളെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവം നാണക്കേട് ഉണ്ടാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍
വാർത്ത വന്ന ശേഷമാണ് വിഷയത്തിന്‍റെ വ്യാപ്‌തി മനസിലായത്. സംഭവത്തിൽ സർക്കാരും കോർപ്പറേഷനും ഇടപെട്ടിട്ടുണ്ട്. സംഭവമുണ്ടായ കൈതമുക്കിലെ റെയിൽവെ പുറമ്പോക്കിലെ മറ്റ് കുടുംബങ്ങളുടെയും സാമൂഹിക സ്ഥിതി സർക്കാർ പരിശോധിക്കും. വീടുകൾ നൽകുന്നതുൾപ്പടെ ഇവർക്ക് വേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Dec 3, 2019, 12:18 PM IST