തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വര്‍ഷമായി നിരവധി ആക്ഷേപങ്ങള്‍ സ്വപ്‌ന ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ തന്‍റെ പേരില്‍ ആക്ഷേപമുന്നയിച്ചിട്ടില്ല. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഉയർത്തുന്നത് ബോധപൂർവമാണെന്നും കടകംപള്ളി സുരേന്ദ്രൻ.
സ്വപ്‌നയുടെ ആരോപണം ബോധപൂർവം, ഫോട്ടോ ഉണ്ടെങ്കിൽ പുറത്തുവിടണം; കടകംപള്ളി സുരേന്ദ്രൻ - കടകംപള്ളി സുരേന്ദ്രൻ സ്വപ്‌നയുടെ ആരോപണം
മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണ്. പാർട്ടിയോട് ആലോചിച്ച് സ്വപ്‌നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ.
സ്വപ്‌നയുടെ രാമപുരത്തെ വീട്ടില്‍ പോയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. പ്രവാസികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്‌ത ശേഷം സംഘാടകരുടെ നിര്‍ബന്ധം കൊണ്ടാണ് അവിടേക്കു പോയത്. സ്വപ്‌നയുമായി ചേര്‍ന്ന് ഒരു ഫോട്ടോയും ഒരവസരത്തിലും എടുത്തിട്ടില്ല. അത്തരത്തിലൊരു ഫോട്ടോയുണ്ടെങ്കില്‍ സ്വപ്‌ന അത് പുറത്തു വിടണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വപ്‌ന നിരവധി കടുത്ത യാതന അനുഭവിച്ചു വന്നതാണ്. സ്വപ്‌നയിപ്പോള്‍ ബിജെപിയുടെ പാളയത്തിലാണ്. അവര്‍ പറയുന്നതു പോലെ കാര്യങ്ങള്‍ ചെയ്യുകയാണ് സ്വപ്‌ന ഇപ്പോള്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ശേഷം സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.