തിരുവനന്തപുരം:തലസ്ഥാനം അഗ്നി പർവ്വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. എന്നാൽ തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. സമൂഹം വ്യാപനം ഉണ്ടായെന്ന് ഐ.എം.എ പറയുന്നത് അവരുടെ വിലയിരുത്തൽ മാത്രമാണ്. അങ്ങനെ ഉണ്ടായാൽ ആദ്യം അറിയുക സർക്കാരാണെന്നും അത് സർക്കാർ മറച്ചുവയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
നഗരം അഗ്നിപർവ്വതത്തിന് മുകളില്‍; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - ട്രിപ്പിൾ ലോക്ക് ഡൗൺ
തലസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹം വ്യാപനം ഉണ്ടായെന്ന് ഐ.എം.എ പറയുന്നത് അവരുടെ വിലയിരുത്തൽ മാത്രമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം അഗ്നി പർവ്വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ ഡെലിവറി ബോയ്‌സിനും കൊവിഡ് പരിശോധന നടത്തും. പൂന്തുറയിലും മുഴുവൻ ആളുകളെയും ആന്‍റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഇന്നും നാളെയുമായി പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലും ആന്‍റിജൻ പരിശോധന വർധിപ്പിക്കും. അനാവശ്യമായി ജനങ്ങൾ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Last Updated : Jul 5, 2020, 11:25 AM IST