തിരുവനന്തപുരം: നേപ്പാളിൽ മലയാളികൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ എംബസിയുടെ നിലപാട് ഞെട്ടിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മ്യതദ്ദേഹം നാട്ടിലെത്തിക്കുന്നതിൽ ഇന്ത്യൻ എംബസി ഇടപെട്ടില്ല. എട്ടുപേരുടെ ദാരുണ മരണത്തേക്കാൾ ആഘാതമാണ് ഇന്ത്യൻ എംബസിയുടെ നടപടിയുണ്ടാക്കിയതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. റിസോർട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥമൂലം എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇത്രയും പേര്‍ കൊല്ലപ്പെട്ടിട്ടും സഹായം നൽകാനുള്ള സാമാന്യ മര്യാദപോലും എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം;ഇന്ത്യന്‍ എംബസിയുടെ നിലപാട് ഞെട്ടിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - നേപ്പാള്‍ ദുരന്തത്തില്‍ സഹായം നല്‍കാനുള്ള മര്യാദ പോലും ഇന്ത്യൻ എംബസി കാണിച്ചില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
നേപ്പാള്‍ ദുരന്തത്തില്‍ സഹായം നല്‍കാനുള്ള മര്യാദ പോലും ഇന്ത്യൻ എംബസി കാണിച്ചില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ.
ഇന്ത്യൻ എംബസിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നേപ്പാളിൽ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്‍റെ ചെലവ് വഹിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ എംബസി നിലപാടെടുത്തിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നോർക്ക വഴി തുക നൽകിയ ശേഷമാണ് മൃതദേഹങ്ങള്‍ നേപ്പാളിൽ നിന്ന് നാട്ടിലെത്തിച്ചത്.