കേരളം

kerala

ETV Bharat / state

K Surendran On CM Rental Helicopter 'സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ധൂർത്ത്'; കെ സുരേന്ദ്രന്‍ - തിരുവനന്തപുരം

K Surendran Criticising CM Through Newsletter പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാറെന്നും ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നും കെ സുരേന്ദ്രന്‍

k surendran  rental helicopter  cm rental helicopter  helicopter for cm  pinarayi vijayan  pinarayi vijayan rental helicopter  BJP  Financial crisis  സാമ്പത്തിക പ്രതിസന്ധി  ഹെലികോപ്റ്റർ  കെ സുരേന്ദ്രന്‍  സുരേന്ദ്രന്‍  തിരുവനന്തപുരം  ഹെലികോപ്റ്റർ
K Surendran On CM Rental Helicopter

By ETV Bharat Kerala Team

Published : Aug 31, 2023, 10:49 PM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ (Financial crisis) മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കും പൊലീസിനുമായി ഹെലികോപ്റ്റർ (Helicopter) വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാറെന്നും ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നും സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു. ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റർ യാത്രയ്ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാകിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകർച്ചയാണ് കേരളം അഭിമുഖീകരിക്കുന്നതെന്നും അപ്പോഴാണ് ഇത്തരം ധൂർത്തും ധിക്കാരവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ഓണത്തിന് മഞ്ഞക്കാർഡുകാർക്ക് മാത്രം കിറ്റ് നൽകുകയും ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌ത സർക്കാരാണ് 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. സെപ്‌റ്റംബർ ആദ്യവാരം തിരുവനന്തപുരത്ത് എത്തും. ചിപ്‌സൺ ഏവിയേഷൻ കമ്പനിയുമായാണ് സർക്കാർ ഇപ്പോൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക് എടുക്കുന്നതില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് (VD Satheeshan criticism on rental helicopter for cm): അതേസമയം, പ്രതിസന്ധിക്ക് ഇടയിലുള്ള ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവും (Kerala Opposition Leader) രംഗത്ത് വന്നിരുന്നു. ധൂർത്തിന്‍റെ അങ്ങേയറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ചെലവ് ചുരുക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി, പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സര്‍ക്കാരിന്‍റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലും പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക് എടുക്കുന്നത് ധൂര്‍ത്തിന്‍റെ അങ്ങേയറ്റമാണ്. അഞ്ച് ലക്ഷം രൂപയുടെ ചെലവുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ മുടക്കി ഹെലികോപ്‌റ്റര്‍ കൊണ്ടുവരുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിനെ ചിലര്‍ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി ഇന്നലെ പുതുപ്പള്ളിയില്‍ പറഞ്ഞത് ജാള്യത മറയ്‌ക്കാനാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചടങ്ങിന്‍റെ പേരില്‍ കോട്ടയം ജില്ലയില്‍ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നല്‍കിയത്.

87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്‍കാനുമായില്ല. 3,400 കോടിയോളം രൂപ സപ്ലൈക്കോയ്‌ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ഥത്തില്‍ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നും സതീശന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details