കേരളം

kerala

ETV Bharat / state

ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് കെ.സുരേന്ദ്രൻ - മുഖ്യമന്ത്രി

സ്പ്രിംഗ്ളർ കരാർ ഉൾപ്പടെയുള്ള അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഐസക് നടത്തുന്നത്. കേരളീയ സമൂഹത്തിനു മുന്നിലെ കോമാളി കഥാപാത്രമാണിപ്പോൾ തോമസ് ഐസക്കെന്നും ബി ജെ പി അധ്യക്ഷൻ

bjp president  k surendran  thomas issac  kerala cm  ധനമന്ത്രി തോമസ് ഐസക്ക്  മുഖ്യമന്ത്രി
ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് കെ.സുരേന്ദ്രൻ

By

Published : Apr 17, 2020, 8:41 PM IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് സംസ്ഥാനത്തിന്‍റെ പൊതു താൽപര്യത്തിന് ഭൂഷണമല്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലായത് ഇവിടത്തെ ധനകാര്യ മാനേജ്മെന്‍റ് പരാജയമായതിനാലാണ്. ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഖജനാവ് കാലിയാകാൻ കാരണമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേന്ദ്രം പണം തന്നുകൊണ്ടിരിക്കണം, ഞങ്ങൾ ചെലവാക്കി കൊള്ളാം എന്നതാണ് ഐസകിന്‍റെ നിലപാട്. ഇത് അഴിമതി നടത്താനാണെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേരളത്തോട് ഉദാരസമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഒന്നേമുക്കാൽ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിലെ സാധാരണ ജനങ്ങളെ കൂടി മുന്നിൽ കണ്ടു കൊണ്ടുള്ളതാണ് . രണ്ടു ഘട്ടങ്ങളിലായി റിസർവ് ബാങ്കിന്‍റെ പ്രഖ്യാപനങ്ങൾ സാമ്പത്തിക രംഗത്ത് വൻ ഉത്തേജനം നൽകുന്നതാണ്.

സ്പ്രിംഗ്ലര്‍ കരാർ ഉൾപ്പടെയുള്ള അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഐസക് നടത്തുന്നതെന്നും കേരളീയ സമൂഹത്തിനു മുന്നിലെ കോമാളി കഥാപാത്രമാണിപ്പോൾ തോമസ് ഐസക്കെന്നും ബി ജെ പി അധ്യക്ഷൻ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനത്തിന് കേന്ദ്ര സംസ്ഥാന ബന്ധം ശക്തമാകേണ്ടതുണ്ട്. അതിന് വിരുദ്ധമായി നിൽക്കുന്ന ധനമന്ത്രിയെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details