തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്‍റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നുവെന്നാണ് പറയുന്നത്. സ്വർണക്കടത്തും ഡോളർക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതിയെന്നും സുരേന്ദ്രൻ ചോദിച്ചു.
പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം പ്രഹസനമെന്ന് കെ.സുരേന്ദ്രൻ
സ്വർണക്കടത്തും ഡോളർക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതിയെന്നും സുരേന്ദ്രൻ ചോദിച്ചു.
പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം പ്രഹസനമാണ്; കെ.സുരേന്ദ്രൻ
ലോക്ക് ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്ര സർക്കാരിന്‍റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷൻ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടത്. 20000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെ പറ്റി നയപ്രഖ്യാപനത്തിൽ എടുത്ത് പറയാൻ സർക്കാരിന് നാണമില്ലേയെന്നും ഒരു മൊട്ട് സൂചി പോലും ആർക്കും കിട്ടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.