തിരുവനന്തപുരം:വൈകിയാണെങ്കിലും വനിത കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈനിന്റെ രാജി അഭിനന്ദനീയമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യ സിപിഎം നേതാവല്ല ജോസഫൈനെന്നും അദ്ദേഹം പറഞ്ഞു. ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണമെന്നും സുധാകരന് ട്വിറ്ററില്‍ കുറിച്ചു.
ജോസഫൈൻ രാജിവച്ചത് നന്നായെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. രാജി കുറച്ച് കൂടി നേരത്തെ ആയിരുന്നു എങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നായിരുന്നു സതീശൻ പ്രതികരിച്ചത്.