കേരളം

kerala

By

Published : Apr 9, 2022, 9:11 PM IST

ETV Bharat / state

'സെമിനാറിലെ പങ്കാളിത്തം തിരക്കഥ പ്രകാരം'; കെ.വി തോമസിനെതിരെ നടപടി വേണം, എ.ഐ.സി.സിയ്‌ക്ക് കത്തയച്ച് കെ സുധാകരന്‍

കെ വി തോമസ് ഒരുവര്‍ഷമായി സി.പി.എം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നുവെന്ന് കെ സുധാകരന്‍

K Sudhakaran letter to AICC  കെ.വി തോമസിനെതിരെ നടപടി വേണമെന്ന് കെ.പി.സി.സി  കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സിയ്‌ക്ക് കത്തയച്ച് സുധാകരന്‍  k sudhakaran letter to sonia gandhi on kv thomas issue
'സെമിനാറിലെ പങ്കാളിത്തം തിരക്കഥ പ്രകാരം'; കെ.വി തോമസിനെതിരെ നടപടി വേണം, എ.ഐ.സി.സിയ്‌ക്ക് കത്തയച്ച് സുധാകരന്‍

തിരുവനന്തപുരം :കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി. ഇതുസംബന്ധിച്ച് പ്രസിഡൻ്റ് കെ സുധാകരൻ, എ.ഐ.സി.സി നേതൃത്വത്തിന് കത്തയച്ചു. കെ.വി തോമസിൻ്റേത് പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന് കത്തില്‍ പറയുന്നു.

വിഷയത്തില്‍ കടുത്ത നടപടി വേണമെന്നാണ് സോണിയ ഗാന്ധിയ്ക്ക്‌ അയച്ച കത്തിൽ കെ സുധാകരന്‍ ആവശ്യപ്പെട്ടത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സി.പി.എം നേതാക്കളുമായി അദ്ദേഹം ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ALSO READ |സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ എം.കെ സ്റ്റാലിന്‍ കണ്ണൂരില്‍

കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെ.പി.സി.സി, എ.ഐ.സി.സിയ്ക്ക്‌ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിയ്ക്ക്‌ കത്തുനല്‍കിയതോടെ കെ.വി തോമസിന് എതിരെ എന്ത് നടപടി വേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും. അച്ചടക്ക നടപടിയെന്ന കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ.വി തോമസ് സെമിനാറിൽ പങ്കെടുത്തത്.

For All Latest Updates

ABOUT THE AUTHOR

...view details