തിരുവനന്തപുരം :രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനെ തള്ളി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. സുധീരന് എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കിൽ തിരുത്തും. അഭിപ്രായം പറയാൻ സുധീരന് അവസരം നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് വിനിയോഗിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു.
എല്ലാ കാര്യവും രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യേണ്ടതില്ല. വി.എം സുധീരനെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഒരു നേതാവിനെയും മാറ്റിനിർത്തില്ലെന്നും സുധീരനോട് ആശയവിനിമയത്തിൽ പ്രശ്‌നമോ ആലോചനക്കുറവോ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
ബിജെപി വിട്ട ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിന് കോണ്‍ഗ്രസ് അംഗത്വം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.