കേരളം

kerala

ETV Bharat / state

'ഹൈക്കോടതിയുടേത് സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധി' ; സിപിഎമ്മിനേറ്റ കനത്ത പ്രഹരമെന്നും കെ സുധാകരന്‍ - പ്രിയ വര്‍ഗീസിന്‍റെ നിയമനം

കെടിയു, കുഫോസ് വിസി നിയമനങ്ങള്‍ റദ്ദാക്കിയ കോടതി നടപടിയും ഈ സര്‍ക്കാരിന്‍റെ രാഷ്‌ട്രീയ ഇടപെടലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. യുജിസി ചട്ടം ലംഘിച്ച് പ്രിയ വര്‍ഗീസിനെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതാക്കാന്‍ ശ്രമിച്ച കണ്ണൂര്‍ വിസിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നും കെ സുധാകരന്‍

K Sudhakaran on High court verdict  HC verdict on Priya Varghese case  Priya Varghese appointment verdict  HC verdict on Priya Varghese appointment  High court  High court of Kerala  Priya Varghese  കെ സുധാകരന്‍  ഹൈക്കോടതി വിധി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  യുജിസി  കണ്ണൂര്‍ വിസി  സിപിഎം  പ്രിയ വര്‍ഗീസിന്‍റെ നിയമനം
ഹൈക്കോടതി വിധി സിപിഎമ്മിന്‍റെ വഴിവിട്ട ഇടപെടലുകള്‍ക്ക് ഏറ്റ പ്രഹരമെന്ന് കെ സുധാകരന്‍

By

Published : Nov 17, 2022, 8:01 PM IST

തിരുവനന്തപുരം : സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സിപിഎം നടത്തിയ വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയ വര്‍ഗീസിന്‍റെ അനധികൃത നിയമനത്തിലുള്ള ഹൈക്കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തൊഴില്‍ നിയമനത്തിന്‍റെ പ്രഥമ ഉദാഹരണമാണ് പ്രിയ വര്‍ഗീസിന്‍റെ നിയമനം.

കെടിയു, കുഫോസ് വിസി നിയമനങ്ങള്‍ റദ്ദാക്കിയ കോടതി നടപടിയും ഈ സര്‍ക്കാരിന്‍റെ രാഷ്‌ട്രീയ ഇടപെടലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു. സഖാക്കള്‍ക്കായി പിന്‍വാതില്‍ തുറന്നുവച്ചാണ് പിണറായി സര്‍ക്കാരിന്‍റെ ഭരണം. അതിന്‍റെ തെളിവാണ് തിരുവനന്തപുരം മേയറുടെയും സിപിഎം ജില്ല സെക്രട്ടറിയുടെയും പുറത്തുവന്ന നിയമന ശുപാര്‍ശ കത്തുകള്‍.

Also Read: യോഗ്യത ഇല്ലെന്ന് ഹൈക്കോടതി; പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടി

വിദ്യാര്‍ഥികളുടെ ഭാവിയേക്കാള്‍ ഇടതുസര്‍ക്കാരിന് താത്പര്യം സഖാക്കളുടെ കുടുംബ സുരക്ഷയാണ്. പ്രിയയെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതാക്കാന്‍ വഴിവിട്ട ഇടപെടലുകളാണ് കണ്ണൂര്‍ വിസി നടത്തിയത്. വിസി തന്നെ യുജിസി ചട്ടം ലംഘിക്കുന്ന കാഴ്‌ചയാണ് ഇവിടെ കണ്ടത്. അതിനാല്‍ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന വിസിയെ പുറത്താക്കി വിജിലന്‍സ് കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details